സൗമ്യവധക്കേസില്‍ സര്‍ക്കാരിന്റെ പുനപ്പരിശോധനാ ഹരജി നവംബര്‍ 11ലേക്ക് മാറ്റി


സൗമ്യവധക്കേസില്‍ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്‍കിയ പുനപ്പരിശോധനാ ഹരജി സുപ്രിം കോടതി നവംബര്‍ 11ലേക്ക് മാറ്റി. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, പിസി പന്ത്, യൂയൂ ലളിത് എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജിയില്‍ വാദം കേട്ടത്.


വിധിയില്‍ വിമര്‍ശനം ഉന്നയിച്ച ജസ്റ്റിസ് മാര്‍ക്കണ്ഡെയ കട്ജുവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഹരജിയായി പരിഗണിച്ച് അദ്ദേഹത്തോട് നേരിട്ട് സുപ്രിം കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നും സുപ്രിംകോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തില്‍ കോടതി കട്ജുവിന് നോട്ടിസ് അയക്കും.


കട്ജുവുമായി ദീപാവലിക്ക് ശേഷം ചർച്ചയാവാം. കട്ജുവിന്‍റെ വിശദീകരണം കേട്ട ശേഷം ഹർജിയിൽ തീരുമാനം എടുക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി അറ്റോണിക് ജനറല്‍ മുകുള്‍ റോസ്‌തെകെയാണ് ഇന്ന് സുപ്രിംകോടതില്‍ ഹാജരായത്. സൗമ്യയെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയതിന് തെളിവില്ലെന്നാണ് സുപ്രിംകോടതിയുടെ നിലപാട്.



Sharing is Caring