അതിര്‍ത്തിയില്‍ നിരന്തരം വെടിനിര്‍ത്തല്‍ ലംഘിക്കുന്ന പാക്കിസ്ഥാന് ചുട്ട മറുപടി നല്‍കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍


അതിര്‍ത്തിയില്‍ നിരന്തരം വെടിനിര്‍ത്തല്‍ ലംഘിക്കുന്ന പാക്കിസ്ഥാന് ചുട്ട മറുപടി നല്‍കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.


ഉറി ഭീകരാക്രമണത്തിന് ഭാരതം തിരിച്ചടിച്ചശേഷം പാക്കിസ്ഥാന്‍ ഇതുവരെയായി 25 ലേറെത്തവണ വെടിനിര്‍ത്തല്‍ ലംഘിച്ചു. ഞായറാഴ്ച രജൗരിയില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തു. മന്ത്രി പറഞ്ഞു.


ബ്രിക്‌സ് സമ്മേളനം ഗോവയില്‍ നടക്കുമ്പോഴാണ് ഈ വെടിനിര്‍ത്തല്‍ ലംഘനം. അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം പൂഞ്ചിലെ പാക് വെടിവയ്പ്പില്‍ അഞ്ചു ഗ്രാമീണര്‍ക്കും നാല് സൈനികര്‍ക്കും പരിക്കേറ്റിരുന്നു. തിരിച്ചടിയില്‍ ഒന്‍പത് പാക് പട്ടാളക്കാര്‍ക്ക് പരിക്കേറ്റു.



Sharing is Caring