സ്വാശ്രയ സ്ഥാപനങ്ങൾ വാണിജ്യസ്ഥാപനങ്ങളാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മെറിറ്റിന് പ്രാധാന്യം നൽകുന്നതിൽ കോടതിക്ക് പോലും വിപരീത സമീപനമാണ്.
സ്വാശ്രയ സ്ഥാപനങ്ങൾ തുടങ്ങിയ എകെ ആന്‍റണിയുടെ നടപടി സദുദ്ദേശപരമായിരുന്നു.എന്നാൽ ഇപ്പോൾ ആന്‍റണി പോലും നിശിതമായി വിമർശിക്കുന്ന സ്ഥിതിയായി.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.സംസ്ഥാനത്തെ സ്കൂളുകളുടെ പശ്ചാത്തല സൗകര്യം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.













