ആർ എസ് എസിൻറേത് ഹിംസാത്മക രാഷ്ട്രീയം ; മോദി ഭരണത്തിൻറെ തണലിലിരുന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വി എസ്


മോദി ഭരണത്തിൻറെ തണലിലിരുന്ന് ആര്‍എസ്എസ് ബിജെപി സംഘം പ്രകോപനം സൃഷ്ടിച്ച് കുഴപ്പങ്ങളുണ്ടാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് വി എസ് അച്യുതാനന്ദന്‍.ആര്‍എസ്എസ്സിൻറേത് ഹിംസാത്മക രാഷ്ട്രീയമാണ്. ഇതിനെതിരെ ജനാധിപത്യവാദികള്‍ മുഴുവന്‍ ജാഗ്രത പാലിക്കണമെന്നും വിഎസ് പറഞ്ഞു. കഴിഞ്ഞ ദിവസം തലശ്ശേരിയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസാരിച്ച യോഗ സ്ഥലത്തിനടുത്തേക്ക് ബോംബെറിഞ്ഞ് ഭികരത സൃഷ്ടിച്ചതും ജിജേഷിന്റെ സ്മാരകത്തില്‍ കരിഓയില്‍ ഒഴിച്ചതും സമാധാനം തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ആര്‍എസ്എസ്ബിജെപി സംഘത്തിന്റെ ഇത്തരം ദുർനടപ്പിനെ നേരിടാനും അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും പൊലീസ് ശ്രമിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.




Sharing is Caring