നിയമം പഠിപ്പിക്കേണ്ട സ്ഥാപനം നിയമലംഘനം നടത്തുന്നു: സുധീരന്‍


തിരുവനന്തപുരം ലോ അക്കാദമിക്കെതിരെ നിലപാട് കടുപ്പിച്ച്‌ കോണ്‍ഗ്രസ്. നിയമം പഠിപ്പിക്കേണ്ട സ്ഥാപനമാണ് നിയമലംഘനം നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.


നിയമം നോക്കിയാല്‍ ലക്ഷ്മീ നായര്‍ എത്ര കേസുകളില്‍ പ്രതിയാകുമെന്ന് അദ്ദേഹം ചോദിച്ചു. അക്കാദമി സ്ഥിതി ചെയ്യുന്ന ഭൂമി ദുരുപയോഗം ചെയ്ത സംഭവത്തില്‍ അന്വേഷണം വേണം. വിഷയത്തില്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കരുത്. ആരോപണങ്ങള്‍ ഗൗരവത്തോടെ കാണണം. തെറ്റായ പ്രവണതകള്‍ക്കെതിരെ പ്രതികരിക്കണം.


നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും ആദിവാസികള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കുമൊപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Sharing is Caring