സ്വാശ്രയ പ്രവേശനം: ഫീസ് പതിനൊന്നു ലക്ഷം വരെയാകാമെന്ന് സുപ്രീം കോടതി…


സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് തിരിച്ചടി. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എം ബി ബി എസ് പ്രവേശനത്തിന് ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ കോളേജ് മാനേജ്‌മെന്റുകള്‍ക്ക് സുപ്രീം കോടതി അനുമതി നല്‍കി. ഇതിന്‍ പ്രകാരം പതിനൊന്ന് ലക്ഷം രൂപ വരെ ഫീസായി ഈടാക്കാം. ഇതില്‍ അഞ്ചുലക്ഷം പണമായും ബാക്കി ബാങ്ക് ഗാരണ്ടിയായും നല്‍കാം. അധികതുക പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ നിര്‍ദേശമുണ്ട്. ഹൈക്കോടതിയുടെ അന്തിമവിധി വരുംവരെയാണ് സുപ്രീം കോടതിയുടെ വിധിക്കു സാധുത.
നിലവില്‍ അഞ്ചു ലക്ഷം രൂപയാണ് സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശന മേല്‍നോട്ട സമിതി നിശ്ചയിച്ചിരിക്കുന്ന ഫീസ്. ഹൈക്കോടതി ഉത്തരവിനെതിരെ സ്വാശ്രയ മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി.




Sharing is Caring