”മാഡം’ ആഗസ്റ്റ് 16ന് റിലീസാകുമെന്ന് പള്‍സര്‍ സുനി…


കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മാഡം സിനിമാ മേഖലയില്‍ നിന്നുളളയാളാണെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. ആഗസ്റ്റ് പതിനാറാം തിയതി മാഡം ആരാണെന്ന് വെളിപ്പെടുത്തുമെന്നും സുനി വ്യക്തമാക്കി. മാഡം കെട്ടുകഥയല്ലെന്ന് നേരത്തെ സുനി പറഞ്ഞിരുന്നു. മാഡം സിനിമാ രംഗത്ത് നിന്നുളള ഒരാളാണ്. ഇതറിയാനായി 16ാം തിയതി വരെ കാത്തിരിക്കണം. കേസില്‍ ഉള്‍പ്പെട്ട വിഐപി ഈ മാസം 16നുളളില്‍ കാര്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ താന്‍ തന്നെ കാര്യങ്ങള്‍ തുറന്നുപറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.




Sharing is Caring