സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് സമാധിയായി


സ്വാമി നിര്‍മ്മലാനന്ദഗിരിമഹാരാജ്(91) സമാധിയായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളേത്തുടര്‍ന്ന് പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.


ശിവാനന്ദമാര്‍ഗ്ഗമെന്നറിയപ്പെടുന്ന ശങ്കരസമ്പ്രദായം പിന്തുടര്‍ന്നിരുന്ന സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് വിഖ്യാതനായ ആയുര്‍വ്വേദ ചികിത്സകന്‍ കൂടിയായിരുന്നു. സംസ്‌കൃതം, വൈദ്യം, മര്‍മ്മ ചികിത്സ തുടങ്ങിയവയില്‍ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന സ്വാമിജിയുടെ ഗീതാജ്ഞാനയജ്ഞങ്ങള്‍ സുപ്രസിദ്ധവും നിരവധി പേരെ ആകര്‍ഷിച്ചിരുന്നതുമാണ്.


ഗീതാചാര്യന്‍, ചികിത്സകന്‍, വാഗ്മി, പണ്ഡിതന്‍ എന്നീ നിലകളില്‍ ഉജ്ജ്വലമായ ഒരു സാന്നിദ്ധ്യമാണ് സ്വാമിജിയുടെ സമാധിയിലൂടെ ഭാരതത്തിനു നഷ്ടമാകുന്നത്.

ഭാരതീയ തത്വശാസ്ത്രത്തില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്ന സ്വാമിജിയുടെ പ്രഭാഷണങ്ങള്‍ നിരവധി പേരെയാണ് ആദ്ധ്യാത്മികതയിലൂന്നിയ ജീവിതചര്യയിലേക്ക് ആകര്‍ഷിച്ചിരുന്നത്. തന്നെ തേടിയെത്തുന്ന രോഗികള്‍ക്ക് ഔഷധവും, ഉപദേശവും ഒരു പോലെ നല്‍കുന്ന സ്വാമിജിയുടെ ചികിത്സാരീതി ഏറെ പ്രശസ്തമായിരുന്നു.



Sharing is Caring