സ്വയം രാജിയില്ല, മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കും: തോമസ് ചാണ്ടി


മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി. കയ്യേറ്റം തെളിഞ്ഞാല്‍ എല്ലാ പദവികളും ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.


മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന ആരോപണങ്ങളില്‍ പ്രതികരണം അറിയിക്കുകയായിരുന്നു അദ്ദേഹം.


ആരോപണങ്ങള്‍ പിന്നില്‍ വലിയ ഗൂഡസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ സ്വയംരാജിവയ്ക്കാനില്ല. മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിവയ്ക്കാന്‍ തയ്യാറാണ്- തോമസ് ചാണ്ടി പറഞ്ഞു.



Sharing is Caring