പോളിടെക്‌നിക്ക് തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി എസ്എഫ്‌ഐ

സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജ് യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ ക്ക് ചരിത്ര വിജയം. ആകെ തെരഞ്ഞെടുപ്പ് നടന്ന 49 പോളിടെക്‌നികില്‍ 48 ലും യൂണിയന്‍ നേടിക്കൊണ്ടാണ് എസ്.എഫ്.ഐ ചരിത്ര വിജയം കൈവരിച്ചത്. ‘ മതവര്‍ഗീയതയെ ചെറുക്കാന്‍ മതനിരപേക്ഷതയ്ക് കരുത്തേകാന്‍ പടുത്തുയര്‍ത്താം സമരോല്‍സുക കലാലയങ്ങള്‍ ‘ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇത്തവണ എസ്എഫ് ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
മലപ്പുറം കോട്ടയ്ക്കല്‍ വനിത പോളി ടെക്‌നിക് യുഡിഎസ്എഫി ല്‍ നിന്നും തിരിച്ചുപിടിച്ചു. കോതമംഗലം ചേലാട് പോളിടെക്‌നിക്,ആറ്റിങ്ങല്‍ പോളി ടെക്‌നിക്, കായംകുളം വനിത പോളി ടെക്‌നിക് എന്നിവ കെ എസ് യു വില്‍ നിന്ന് തിരിച്ചുപിടിച്ചു. കണ്ണൂര്‍ ഗവ. പോളിടെക്‌നിക് ,തൃശൂര്‍ വനിതാ പോളി ടെക്‌നിക് നെടുപുഴ,നെയ്യാറ്റിന്‍കര പോളി ടെക്‌നിക്, എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റിലും നേരത്തെ തന്നെ എതിരില്ലാതെ എസ് എഫ്‌ഐ വിജയിച്ചിരുന്നു.
കാസര്‍ഗോഡ് പെരിയ പോളിടെക്‌നിക് ,എസ് എന്‍ പോളിടെക്‌നിക് കാഞ്ഞങ്ങാട്, ഇ കെ നായനാര്‍ ഗവ.പോളി ടെക്‌നിക് തൃക്കരിപ്പൂര്‍,കണ്ണൂര്‍ മട്ടന്നൂര്‍ പോളിടെക്‌നിക്,പയ്യന്നൂര്‍ വനിതാ പോളിടെക്‌നിക്, , കോഴിക്കോട് വെസ്റ്റ് ഹില്‍ ഗവ. പോളിടെക്‌നിക് , വനിതാ പോളിടെക്‌നിക്, വയനാട് മാനന്തവാടി പോളിടെക്‌നിക് , മേപ്പാടി പോളിടെക്‌നിക്, മീനങ്ങാടി പോളിടെക്‌നിക്, മലപ്പുറം പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക് , സി ബി സാഹിബ് മെമ്മോറിയല്‍ പോളിടെക്‌നിക്,മഞ്ചേരി ഗവ.പോളിടെക്‌നിക്, ഗവ.പോളിടെക്‌നിക് ചേളാരി,ഗവ.പോളിടെക്‌നിക് ഷോര്‍ണ്ണൂര്‍, ഗവ.പോളിടെക്‌നിക് പാലക്കാട്,തൃശ്ശൂര്‍ കുന്ദംകുളം പോളിടെക്‌നിക് ,
കൊരട്ടി പോളിടെക്‌നിക് , മഹാരാജാസ് പോളി ടെക്‌നിക്, ശ്രീരാമാ പോളിടെക്‌നിക്, ചേലക്കര പോളിടെക്‌നിക്,ത്യാഗരാജ പോളിടെക്‌നിക്, എറണാകുളം കളമശ്ശേരി വനിതാ പോളിടെക്‌നിക്, പെരുമ്ബാവൂര്‍ പോളിടെക്‌നിക്, ,കോട്ടയം കടുത്തുരുത്തി പോളിടെക്‌നിക് , കോട്ടയം പോളിടെക്‌നിക്, പാല പോളിടെക്‌നിക് , ഇടുക്കി മുട്ടം പോളിടെക്‌നിക്, പുറപ്പുഴ പോളിടെക്‌നിക് , നെടുങ്കണ്ടം പോളിടെക്‌നിക് ,ഇടുക്കി വണ്ടിപ്പെരിയാര്‍ പോളിടെക്‌നിക്, പത്തനംതിട്ട വെന്നികുളം പോളിടെക്‌നിക്ക്,വെച്ചുച്ചിറ പൊളിടെക്‌നിക്ക്,അടൂര്‍ മണക്കാല പോളി ടെക്‌നിക്ക്,ആലപ്പുഴ ചേര്‍ത്തല പോളിടെക്‌നിക്,കൊല്ലം കൊട്ടിയം എസ് എന്‍ പോളിടെക്‌നിക്, പുനലൂര്‍ പോളിടെക്‌നിക്, എഴുകോണ്‍ പോളിടെക്‌നിക്, തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്, നിറമന്‍കര വനിതാ പോളിടെക്‌നിക്,നെടുമങ്ങാട് പോളിടെക്‌നിക്, എന്നിവിടങ്ങളില്‍ മികച്ച ഭൂരിപക്ഷത്തോടെ മുഴുവന്‍ സീറ്റും വിജയിച്ചുകൊണ്ട് യൂണിയന്‍ കരസ്ഥമാക്കി.
എസ്.എഫ്.ഐ ക്ക് ചരിത്ര വിജയം സമ്മാനിച്ച മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രവര്‍ത്തകരെയും വിദ്യാര്‍ഥികളെയും എസ്.എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് .സി.തോമസ് സെക്രട്ടറി എം വിജിന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *