സ്വന്തം മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് നിര്‍ണായക പോരാട്ടം


ഐ.എസ്.എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സിന് ജീവന്‍മരണ പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന ഹോം മത്സരത്തില്‍ ചെന്നൈയിന്‍ എഫ്സിയാണ് എതിരാളികള്‍. രാത്രി എട്ടിനാണ് മത്സരം തുടങ്ങുന്നത്. പ്ലേ ഓഫിലെത്താന്‍ ബ്ലാസ്റ്റേഴ്സിന് മികച്ച മാര്‍ജിനില്‍ ജയിക്കണം.


നിലവില്‍ ബ്ലാസ്റ്റേഴ്സ് 16 കളികളില്‍ നിന്ന് 24 പോയിന്റുമായി അഞ്ചാമതും ജംഷഡ്പൂര്‍ എഫ്സി 26 പോയിന്റുമായി നാലാം സ്ഥാനത്തുമാണ്. ഇനിയുള്ള രണ്ട് കളികളും ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് 30 പോയിന്റാകും. ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം ബംഗളൂരുവിന്റെ തട്ടകത്തിലാണ്.




Sharing is Caring