ശക്തമായി തിരിച്ചടിച്ച്‌ ഇന്ത്യ; നിയന്ത്രണ രേഖയിലെ പാക്ക് സൈനീക പോസ്റ്റ് തകര്‍ത്തു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയില്‍ പാക്ക് സൈനിക പോസ്റ്റ് ഇന്ത്യ തകര്‍ത്തു. പൂഞ്ചില്‍ നിയന്ത്രണരേഖയ്ക്കു സമീപമുള്ള സൈനിക പോസ്റ്റാണ് തകര്‍ത്തത്.പൂഞ്ചിലെ മെന്ദാര്‍ സെക്ടറില്‍ നിരന്തരം ആക്രമണം നടത്തിയിരുന്ന പാക്ക് സൈനിക പോസ്റ്റാണ് ഇന്ത്യ നശിപ്പിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല.

നേരത്തെ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വെടിവയ്പില്‍ ബിഎസ്‌എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. കുപ്വാര ജില്ലയിലെ താംഗ്ധര്‍ സെക്ടറിലെ നിയന്ത്രണരേഖയില്‍ ചൊവ്വാഴ്ചയുണ്ടായ സ്നൈപ്പര്‍ വെടിവയ്പിലാണ് ബിഎസ്‌എഫ് ജവാനായ എസ്.കെ.മുര്‍മുവിനു പരിക്കേറ്റത്.ഉടന്‍തന്നെ ബദാമിബാഗ് കന്റോണ്‍മെന്റിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ചയോടെ അദ്ദേഹം മരിച്ചെന്ന് അധികൃതര്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *