സ്വകാര്യ ബാങ്കില്‍ നിക്ഷേപിക്കാനുള്ള 22.5കോടിയുമായി മുങ്ങിയ ജീപ്പ് ഡ്രൈവര്‍ പിടിയിലായി


സ്വകാര്യബാങ്കിന്റെ എ.ടി.എമ്മില്‍ നിക്ഷേപിക്കാനുള്ള 22.5 കോടി രൂപയുമായി കടന്ന ഡ്രൈവറെ ഡല്‍ഹി പോലീസ് പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രദീപ് ശുക്ളയാണ് പോലീസ് പിടിയിലായത്.വികാസ് പുരി ബാങ്കില്‍ നിക്ഷേപിക്കാനുള്ള പണവുമായാണ് പ്രദീപ് മുങ്ങിയത്. സെക്യൂരിറ്റി ജീവനക്കാരനെ ബാങ്കിന്റെ പുറത്ത് നിര്‍ത്തി ജീപ്പ് തിരിച്ചുവരാമെന്ന് പറഞ്ഞാണ് പ്രദീപ് മുങ്ങിയത്. പിന്നീട് സെക്യൂരിറ്റി ജീവനക്കാരന്‍ ജീപ്പിനെ പിന്തുടര്‍ന്നപ്പോള്‍ വിജനമായ സ്ഥലത്ത് ജീപ്പ് മാത്രം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രദീപ് പോലിസ് പിടിയിലായത് .




Sharing is Caring