സ്ത്രീധനം നല്‍കിയില്ലെങ്കില്‍ നഗ്നഫോട്ടോ പ്രചരിപ്പിക്കും: ഭര്‍ത്താവിന്റെ ഭീഷണിയെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു


സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കാന്‍ കഴിയാതെ യുവതി ആത്മഹത്യ ചെയ്തു. ഗൂഗിള്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ എസ്. ശശിധറിന്റെ ഭാര്യയും, അറ്റോമിക് മിനറല്‍സ് വകുപ്പിലെ ഉദ്യോഗസ്ഥയുമായ സി. ഭാഗ്യലക്ഷ്മി (30)​ ആണ് ആത്മഹത്യ ചെയ്തത്. ഇരുവരുടെയും ഒന്നാം വിവാഹ വാര്‍ഷിക ദിനമായ ശനിയാഴ്ച, ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് ഭാഗ്യലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്.


അഞ്ചുവര്‍ഷം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരും, കഴിഞ്ഞ വര്‍ഷം വിവാഹിതരായത്. ദാമ്ബത്യ ജീവിതം തുടങ്ങിയതു മുതല്‍ ഭര്‍ത്താവ് ശശിധറും വീട്ടുകാരും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭാഗ്യലക്ഷ്മിയെ ഉപദ്രവിക്കാനും തുടങ്ങിയിരുന്നു. നിരന്തര പീഡനം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍, ശശിധറിന്റെ വീട്ടില്‍ നിന്നും ഭാഗ്യലക്ഷ്മി ക്വാര്‍ട്ടേഴ്സിലേക്ക് മാറി താമസിക്കുകയും ചെയ്തു. തുടര്‍ന്നാണ് ചോദിച്ച സ്ത്രീധനം തന്നില്ലെങ്കില്‍ നഗ്ന ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് ശശിധ‍ര്‍ ഭീഷണിപ്പെടുത്തിയത്.




Sharing is Caring