സ്ത്രീകള്‍ക്കു നേരെ ഉയരുന്ന വിരലുകള്‍ മുറിച്ചു മാറ്റും- ഹരിയാന മുഖ്യമന്ത്രി


സ്ത്രീകള്‍ക്കു നേരെ ഉയരുന്ന വിരലുകള്‍ മുറിച്ചു മാറ്റുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. കൂടാതെ ബലാത്സംഗം, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയാവുന്നവര്‍ക്ക് സര്‍ക്കാറിന്റെ യാതൊരു ആനുകൂല്യവും ലഭിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു വേണ്ട നടപടികള്‍ കൈക്കൊളളുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ബലാത്സംഗത്തിന് ഇരയാവുന്നവര്‍ക്ക് കേസ് വാദിക്കാന്‍ സര്‍ക്കാന്‍ അഭിഭാഷകരല്ലാത്തവരാണ് ആവശ്യമെങ്കില്‍ 22,000 രൂപ ധനസഹായം നല്‍കുമെന്ന് അദ്ദേഹം പറവ്യക്തമാക്കി. സ്ത്രീ സുരക്ഷക്ക് സമഗ്രമായ പദ്ധതി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി




Sharing is Caring