സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്: നിയമോപദേശം തേടാന്‍ മന്ത്രിസഭാ തീരുമാനം


സോളാര്‍ അഴിമതി അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നിയമോപദേശം തേടാന്‍ മന്ത്രിസഭ തീരുമാനിച്ചു.


അഡ്വക്കേറ്റ് ജനറലിന്‍റെയും പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്‍റെയും നിയമോപദേശം കിട്ടിക്കഴിഞ്ഞാല്‍ റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ സമര്‍പ്പിക്കുകയും തുടര്‍നടപടി സ്വീകരിക്കുകയും ചെയ്യും. നാല് വാള്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ട് ലഭിച്ച കാര്യം മുഖ്യമന്ത്രി ബുധനാഴ്ച മന്ത്രിസഭായോഗത്തില്‍ അറിയിച്ചു.


സംസ്ഥാനത്ത് സോളാർ പാനൽ സ്ഥപിക്കുന്നതുമായി ബന്ധപ്പെട്ട് ടീം സോളാർ കമ്പനിയുടെ നേതൃത്വത്തിൽ സരിത എസ് നായർ, ബിജുരാധാകൃഷ്ണൻ എന്നിവർ കോടികളുടെ തട്ടിപ്പ് നടത്തിയത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെയും അന്നത്തെ മന്ത്രിമാരുടെയും ഒത്താശയോടെയായിരുന്നു തട്ടിപ്പ്.

ഉമ്മൻചാണ്ടിയുടെ ഓഫീസും തട്ടിപ്പിന് കൂട്ടുനിന്നു. പണം നഷ്ടപ്പെട്ടവരുടെ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം അട്ടിമറിച്ചു. ഇതോടെ നിയമസഭക്കകത്തും പുറത്തും എൽഡിഎഫ് പ്രക്ഷോഭം ശക്തമാക്കി. തുടർന്നാണ് 2013 ഒക്ടോബർ 28നാണ് റിട്ട. ജഡജി ജസ്റ്റിസ് ജി ശിവരാജനെ അന്വേഷണകമീഷനായി നിശ്ചയിച്ചത്. കമീഷന്റെ കാലാവധി 27ന് അവസാനിക്കാനിരിക്കെയാണ് തലേദിവസം റിപ്പോർട്ട് സമർപ്പിച്ചത്.



Sharing is Caring