സംസ്ഥാനത്ത് ഒക്ടോബര്‍ 16ന് യുഡിഎഫ് ഹര്‍ത്താല്‍


സംസ്ഥാനത്ത് ഒക്ടോബര്‍ 16ന് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കേന്ദ്ര സംസ്ഥാന നടപടികളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ജിഎസ്ടി, പെട്രോളിയം വില വര്‍ധനക്കെതിരെയാണ് ഹര്‍ത്താല്‍.
രാവിലെ ആറു മുതല്‍ വൈകീട്ട ആറു വരെയാണ് ഹര്‍ത്താല്‍. ജിഎസ്ടി നടപ്പാക്കിയതിലെ അപാകത, ഇന്ധന വില വര്‍ധന, എന്നിവയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ജിഎസ്ടി നടപ്പാക്കിയതിലൂടെ പ്രതിസന്ധി ഉണ്ടായെന്നും ഇന്ധനവില കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.




Sharing is Caring