സോളാര്‍ കമ്മീഷന് മുന്നില്‍ സരിത ഇന്ന് വീണ്ടും ഹാജരാകും


സോളാര്‍ കേസില്‍ സരിത എസ് നായര്‍ ഇന്ന് സോളാര്‍ കമ്മീഷന് മുന്നില്‍ വീണ്ടും ഹാജരാകും. കഴിഞ്ഞ ദിവസം കമ്മീഷനു മുന്നില്‍ ഹാജരായി മൊഴി നല്‍കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സരിതയുടെ മൊഴിയെടുക്കല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.


രാവിലെ 11 മണിക്ക് കമ്മീഷന്‍ നടപടികള്‍ ആരംഭിക്കും. മൊഴിയെടുപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ സമയം നല്‍കാന്‍ കഴിയില്ലെന്ന് കമ്മീഷന്‍ സരിതയെ അറിയിച്ചിരുന്നു. കഴിഞ്ഞ സിറ്റിങ്ങില്‍ കമ്മീഷന്‍ ചോദിച്ച പല ചോദ്യങ്ങളും തന്റെ വ്യക്തിപരമായ കാര്യങ്ങളാണെന്നും മറുപടി നല്‍കാന്‍ കഴിയില്ലെന്നും സരിത അറിയിച്ചിരുന്നു.




Sharing is Caring