സോണിയ ഗാന്ധിയുമായി രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്തെന്ന് കമൽഹാസൻ


സോണിയ ഗാന്ധിയുമായി നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്തെന്ന് കമൽഹാസൻ.സഖ്യസാധ്യത ചർച്ച ചെയ്യാൻ സമയമായില്ലെന്നും കമൽഹാസൻ വ്യക്തമാക്കി.


രാഹുൽ ഗാന്ധിയുമായും കമൽഹാസൻ ചർച്ച നടത്തിയിരുന്നു.രാഹുലിന്‍റെ വസതിയിലായിരുന്നു കൂടിക്കാ‍ഴ്ച.പ്രയങ്ക വദ്രയുമായും കമൽഹാസൻ സംസാരിച്ചു.


കൂടിക്കാ‍ഴ്ച സൗഹാർദപരമായിരുന്നുവെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.രണ്ടു പാർട്ടികളെ സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്തു.തമി‍ഴ്നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യവും ചർച്ചാവിഷയമായതായി രാഹുൽ ഗാന്ധി വ്യക്തമാക്കി.



Sharing is Caring