സൈനിക താവളങ്ങളില്‍ ചാവേറാക്രമണ ഭീഷണി;സുരക്ഷ ശക്തമാക്കി


ശ്രീനഗര്‍: ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് സൈനിക താവളങ്ങളില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് അതിര്‍ത്തിയിലെ സൈനിക കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി.


ജമ്മു-കശ്മീരിലേയും പഞ്ചാബിലേയും അമൃത്സര്‍, പത്താന്‍കോട്ട്, ശ്രീനഗര്‍, അവന്തിപുര്‍, ഹിന്‍ഡന്‍ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്. ഇവിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തോളം പേരുള്ള ചാവേര്‍ സംഘം ഈ സ്ഥലങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ബാലാകോട്ടില്‍ നേരത്തേ ഇന്ത്യ തകര്‍ത്ത ഭീകരക്യാമ്ബ് വീണ്ടും സജീവമായിട്ടുണ്ടെന്ന് കരസേനാ മേധാവി ബിപിന്‍ റാവത് രണ്ടു ദിവസം മുമ്ബ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ ചാവേറാക്രമണമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിവരം ലഭിച്ചത്.



Sharing is Caring