മലേഷ്യന്‍ മാസ്റ്റേഴ്‌സ് ഗ്രാന്‍ഡ്പ്രീ ബാഡ്മിന്റണ്‍ സ്വര്‍ണക്കിരീടം ഇന്ത്യയുടെ സൈന നെഹ്‌വാളിന്. ഫൈനലില്‍ തായ്‌ലന്‍ഡിന്റെ പോണ്‍പവീ ചോച്ചുവോങ്ങിനെയാണ് സൈന തോല്‍പിച്ചത്. സ്‌കോര്‍ 22-20 22-20.
ഹോങ്കോങ്ങിന്റെ യിപ് പി യിന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സൈന ഫൈനലില്‍ പ്രവേശിച്ചത്. അടുത്ത കാലത്ത് ഫോം നഷ്ടപ്പെട്ട സൈനക്ക് മലേഷ്യയിലെ വിജയം തിരിച്ചു വരവിന്റേത് കൂടിയാണ്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ തന്നെ പി.വി സിന്ധുവാണ് കിരീടം കരസ്ഥമാക്കിയിരുന്നത്.













