അരുണാചല്‍ പ്രദേശില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് അസം റൈഫിള്‍ സൈനികര്‍ കൊല്ലപ്പെട്ടു. നാഗാലാന്റ് ദേശീയ സോഷ്യലിസ്റ്റ് കൗണ്‍സില്‍ (എന്‍.എസ്.സി.എന്‍) തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ചങ്ലങ്ക് ജില്ലയില്‍ ജെയ്റാംപൂറിന് സമീപമായിരുന്നു ഏറ്റുമുട്ടല്‍.
രണ്ട് സംഘങ്ങളായി ഭീകരര്‍ സൈന്യത്തിന് നേരെ നിറയൊഴിക്കുകയും ഗ്രനേഡ് പ്രയോഗിക്കുകയുമായിരുന്നു. സ്ഫോടനത്തില്‍ ഒരു വാഹനം തകര്‍ന്നിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.














