ഗംഗാ നദിയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഏഴു വിദ്യാര്‍ഥികള്‍ പുഴയില്‍ വീണു മരിച്ചു. കാന്‍പൂരിലാണ് സംഭവം.
വിനോദയാത്രയ്ക്കെത്തിയ സംഘമാണ് അപകടത്തില്‍പെട്ടത്. നദിക്കു കുറുകെയുള്ള മണല്‍ത്തിട്ടയില്‍ കയറിനിന്ന് സംഘത്തിലെ ഒരാള്‍ സെല്‍ഫി എടുക്കുന്നതിനിടെ പുഴയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍പെട്ടയാളെ രക്ഷിക്കുന്നതിനായി മറ്റൊരു വിദ്യാര്‍ഥി പുഴയിലേക്ക് എടുത്തുചാടി.

എന്നാല്‍ ആ വിദ്യാര്‍ഥിയും അപകടത്തില്‍പെടുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ബാക്കിയുള്ളവരെല്ലാം നദിയിലേക്ക് എടുത്തു ചാടുകയും ചുഴിയില്പെടുകയും ആയിരുന്നു.












