സെന്‍കുമാറിന്റെ ഹരജിയില്‍ സുപ്രിംകോടതി വിധി ഇന്ന്


ഡി.ജി.പി സ്ഥാനത്തു നിന്നും മാറ്റിയതിനെതിരെ ടി.പി സെന്‍കുമാര്‍ നല്‍കിയ ഹരജിയില്‍ സുപ്രിംകോടതി ഇന്ന് വിധി പ്രസ്താവിക്കും. സി.പി.എമ്മിന്റെ പകപോക്കലിന്റെ ഭാഗമായാണ് തന്നെ പൊലിസ് മേധാവി സ്ഥാനത്തു നിന്നും മാറ്റിയതെന്നാണ് ഹരജിയിലെ ആരോപണം.


സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ നടപടി ശരിവെക്കുകയായിരുന്നു. തുടര്‍ന്നാണ് സെന്‍കുമാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.


പുറ്റിങ്ങല്‍ വെടിക്കെട്ടപകടം, ജിഷ കേസ് എന്നിവയിലെ പൊലിസിെന്റ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സെന്‍കുമാറിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയത്.

ഡിജിപിമാരെ നിയമിക്കുമ്പോള്‍ നിയമിക്കപ്പെടുന്നവര്‍ക്ക് രണ്ടുകൊല്ലം തുടര്‍ച്ചയായി കാലാവധി ലഭിക്കുമെന്ന് ഉറപ്പു വരുത്തണമെന്ന് 2006 ല്‍ പ്രകാശ്‌സിങ് കേസില്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സെന്‍കുമാര്‍ കോടതിയെ സമീപിച്ചത്.



Sharing is Caring