മന്ത്രി മണി നേരിട്ടെത്തി മാപ്പു പറയും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ല: പെമ്പിളൈ ഒരുമൈ


മന്ത്രി എം.എം മണിയ്‌ക്കെതിരെ നടത്തുന്ന സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി. മന്ത്രി മണി മൂന്നാറില്‍ നേരിട്ടെത്തി മാപ്പു പറയുന്നതുവരെ സമരം തുടരും. സര്‍ക്കാര്‍ പ്രതിനിധികളാരും ഇതുവരെ തങ്ങളെ ചര്‍ച്ചയ്ക്കു വിളിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.


അതേസമയം മന്ത്രി മണിയുടെ രാജി ആവശ്യപ്പെട്ട് എന്‍.ഡി.എ നടത്തുന്ന ഹര്‍ത്താല്‍ ഇടുക്കിയില്‍ ആരംഭിച്ചു. വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കോണ്‍ഗ്രസ് ഇന്ന് ജില്ലയില്‍ കരിദിനം ആചരിക്കും. ഹര്‍ത്താല്‍ഇന്ന് നടക്കുന്ന എന്‍ജിനീയറിങ്, ഫാര്‍മസി എന്‍ട്രസ് പരീക്ഷയ്‌ക്കെത്തുന്നവരെ തടസപ്പെടുത്തില്ലെന്ന് ബി.ജെ.പി അറിയിച്ചു.




Sharing is Caring