സെന്‍കുമാറിന്റെ നിയമനത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി


ടിപി സെന്‍കുമാറിന്റെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. സെലക്ഷന്‍ കമ്മിറ്റി ശുപാര്‍ശയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.


സംസ്ഥാന സര്‍ക്കാരിന്റെ വിയോജന കുറിപ്പ് മൂലം പട്ടിക അസാധുവാകില്ലെന്നും ഹൈക്കോടതി. സെലക്ഷന്‍ കമ്മിറ്റിയും ഗവര്‍ണറും പട്ടിക അംഗീകരിച്ചതാണ്. അതിനാല്‍ നിയമനവുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി ഉത്തരവ്.


നിയമന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് നീങ്ങണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ വിയോജന കുറിപ്പ് തടസമാവില്ലെന്നുമാണ് ഹൈക്കോടതി ചൂണ്ടികാണിച്ചത്. മൂന്നാഴ്ചക്കകം കേസ് വീണ്ടും പരിഗണിക്കും.



Sharing is Caring