സെന്‍കുമാറിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് മുന്നറിയിപ്പ്


മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനു സുരക്ഷാ ഭീഷണിയുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സെന്‍കുമാറിന്റെ വീടിനുനേരെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വീടിനു സുരക്ഷ വര്‍ധിപ്പിക്കാനും രഹസ്യാന്വേഷണ വിഭാഗം പോലീസിനു നിര്‍ദേശം നല്‍കി.


ടി.പി.ചന്ദ്രശേഖരന്‍ വധം, ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം തുടങ്ങിയ രാഷ്ട്രീയ കൊലപാതക കേസുകളില്‍ സിപിഎം നേതാക്കള്‍ക്കെതിരേ സത്യസന്ധമായ അന്വേഷണം നടത്തിയതിലുള്ള പ്രതികാരമാണ് പോലീസ് മേധാവി സ്ഥാനത്തു നിന്നു തന്നെ നീക്കിയതിനു പിന്നിലെന്ന് സെന്‍കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.




Sharing is Caring