രാജ്യസഭാ എംപിയും ചലചിത്രതാരവുമായ സുരേഷ് ഗോപി തന്റെ ആദ്യ റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ചു. ഡെപ്യൂട്ടി ചെര്‍മാന്‍ പി.ജെ കുര്യന് ബി.ജെ.പിയുടെ മേഘ്രാജ് ജെയിനോട് വിവരസാങ്കേതിക വിദ്യയുടെ സ്റ്റാന്റിംഗ് കമ്മിറ്റിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ തന്റെ പാനലില്‍ സഹ അംഗമായ സുരേഷ് ഗോപി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജെയിന് പറയുകയായിരുന്നു. സുരേഷ് ഗോപി റിപ്പോര്‍ട്ടു സമര്‍പ്പിക്കാനായി എഴുന്നേപ്പോള് മലയാളം നടന്റെ ആദ്യത്തെ റിപ്പോര്‍ട്ട് സമര്‍പ്പണമാണെന്ന് പി.ജെ കുര്യന് പറഞ്ഞു. ഒപ്പം താങ്കളുടെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം സുരേഷ് ഗോപിയോട് പറഞ്ഞു. എം.പിക്ക് ആശംസകള്‍ നല്‍കാനും അദ്ദേഹം മറന്നില്ല. ഏപ്രിലിലാണ് സുരേഷ്ഗോപി രാജ്യസഭാംഗമായി നാമനിദ്ദേശം ചെയ്യപ്പെട്ടത്.













