ആന്‍ട്രിക്സ്– ദേവാസ് ഇടപാട് : ജി മാധവന്‍നായര്‍ പ്രതി, സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു


ആന്‍ട്രിക്സ്– ദേവാസ് ഇടപാടില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായരെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഐഎസ്ആര്‍ഒയുടെ സ്പേസ് മാര്‍ക്കറ്റിങ് വിഭാഗമായ ആന്‍ട്രിക്സ് കോര്‍പ്പറേഷനും ബെംഗളൂരു ആസ്ഥാനമായ ദേവാസ് മള്‍ട്ടിമീഡിയയും തമ്മില്‍ 2005 ജനുവരി 28ന് ഒപ്പുവച്ച കരാറാണ് കേസിനടിസ്ഥാനമായത്.


കേസില്‍ മെയ് മാസത്തില്‍ സിബിഐ മാധവന്‍നായരെ ചോദ്യം ചെയ്തിരുന്നു. പൊതുമുതല്‍ സ്വകാര്യ ലാഭത്തിനായി വിട്ടുകൊടുത്തുവെന്നാണ് മാധവന്‍ നായര്‍ക്കെതിരായ കുറ്റം. മാധവന്‍ നായര്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ആയിരിക്കവെയാണ് വിവാദ കരാര്‍ ഒപ്പുവച്ചത്. കരാറിലൂടെ ഐഎസ്ആര്‍ഒയ്ക്ക് 578 കോടിരൂപ നഷ്ടമുണ്ടായതായി സിഎജി കണ്ടെത്തുകയും കരാര്‍ റദ്ദാക്കുകയും ചെയ്തിരുന്നു.


ജിസാറ്റ് 6, ജിസാറ്റ് 6 എ ഉപഗ്രഹങ്ങളുടെ ചില പ്രത്യേക സേവനങ്ങള്‍ എസ് ബാന്‍ഡ് മുഖേന പ്രയോജനപ്പെടുത്തുന്നതിനു ദേവാസിനെ വഴിവിട്ടു സഹായിച്ചു എന്നാണ് മാധവന്‍ നായര്‍ക്കെതിരെയുള്ള പ്രധാന കുറ്റം.



Sharing is Caring