സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ പറ്റില്ലെങ്കില്‍ തന്ത്രി സ്ഥാനമൊഴിയണം: മുഖ്യമന്ത്രി


ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്ന സുപ്രീം കോടതിവിധി അനുസരിക്കാന്‍ പറ്റില്ലെങ്കില്‍ തന്ത്രി സ്ഥാനമാഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി വിധി അനുസരിച്ചാണ് സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചത്. ആ സന്ദര്‍ഭത്തില്‍ തന്ത്രി സ്വീകരിച്ച നിലപാട് വിചിത്രമായിരുന്നു. യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ക്ഷേത്രം അടച്ചിട്ട തന്ത്രിയുടെ നിലപാട് സുപ്രീം കോടതി വിധിയുടെ ലംഘനമാണ്.


തന്ത്രിയും ദേവസ്വം ബോര്‍ഡും കേസില്‍ കക്ഷികളായിരുന്നു എന്ന വസ്തുത ഓര്‍ക്കണം. ആ സ്ഥാനത്ത് ഇരിക്കുവെങ്കില്‍ വിധി നടപ്പാക്കണം. അല്ലെങ്കില്‍ ഒഴിഞ്ഞുപോകണം. ക്ഷേത്രം തുറക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡാണ് അല്ലാതെ തന്ത്രിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.




Sharing is Caring