തിരുവനന്തപുരം : കേരളത്തില്‍ ആക്രമണം നടത്തുന്നതിന് വേണ്ടി സംഘപരിവാര്‍ ചാവേറുകളെ സൃഷ്ടിക്കുകയാണെന്ന് മന്ത്രി എകെ ബാലന്. ഇത് കേരള ജനത തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും ഇതിനെതിരെ ജനത പ്രതികരിയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
ആക്രമണത്തിന് വേണ്ടി സംഘപരിവാര്‍ ചാവേറുകളെ സൃഷ്ടിച്ചിട്ടുണ്ട്. ഇവര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനു മുമ്ബില്‍ ചാടി മരിക്കാന്‍ ശ്രമിക്കുകയാണ്. ഇതിലൂടെ മുഖ്യമന്ത്രിയെ കൊലയാളിയായി ചിത്രീകരിക്കാനാണ് നീക്കം. വിവിധയിടങ്ങളില്‍ സംഘപരിവാറുകാര്‍ ഇതുപോലെ വാഹനത്തിനു മുമ്ബിലേക്ക് ചാടുന്നുണ്ട്. പല അവസരത്തിലും ഡ്രൈവറുടെ സമയോചിത ഇടപെടല്‍ കൊണ്ടാണ് അവര്‍ രക്ഷപെടുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. സംഘപരിവാറിന് ഇനി ചാവേറുകളെ കിട്ടില്ലെന്നും മന്ത്രി പറഞ്ഞു.














