സുനന്ദ പുഷ്കർ ദുരൂഹ മരണ കേസിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് സ്ഥിരം ജാമ്യം. ഡൽഹി പട്യാല ഹൌസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.അതേസമയം, കേസിൽ കക്ഷി ചേരാൻ ബിജെപി എം പി സുബ്രഹ്മണ്യം സ്വാമി അനുമതി തേടി. സുബ്രഹ്മണ്യം സ്വാമിയുടെ അപേക്ഷയെ ശശി തരൂരും ഡൽഹി പോലീസും എതിർത്തു. കേസ് ഈ മാസം 26ന് വീണ്ടും പരിഗണിക്കും.













