സിവില്‍ സര്‍വ്വീസ് റാങ്കിന്റെ തിളക്കത്തില്‍ സിദ്ധാര്‍ത്ഥ്


സിവില്‍ സര്‍വ്വീസ് റാങ്ക് ജേതാവ് സിദ്ധാര്‍ത്ഥ്, മുത്തശ്ശി സുവര്‍ണ്ണ കുമാരി, മുത്തച്ഛന്‍ കേശവദാസ്, അമ്മ അനിത, സഹോദരി ആതിര എന്നിവര്‍ക്കൊപ്പം

കൊച്ചി: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ എറണാകുളം സ്വദേശിക്ക് തിളക്കമാര്‍ന്ന നേട്ടം. കലൂര്‍ കൈപ്പള്ളി ലെയിനില്‍ മെട്രോ ഗാര്‍ഡനില്‍ ശ്രീവനിയില്‍ ബി. സിദ്ധാര്‍ത്ഥാണ് 15-ാം റാങ്ക് കരസ്ഥമാക്കിയത്.


കോതമംഗലം എംഎ കോളേജില്‍നിന്ന് ബിടെക്ക് ബിരുദം നേടിയശേഷമാണ് സിദ്ധാര്‍ത്ഥ് സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതിയത്. ഐഎഫ്എസിന് സെലക്ഷന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിദ്ധാര്‍ത്ഥ്. അമ്മ അനിത, സഹോദരി ആതിര.




Sharing is Caring