സിറിയയില്‍ തുര്‍ക്കി ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടു; രണ്ടു മരണം


സിറിയയിലെ കുര്‍ദ് പോരാളികള്‍ക്കെതിരായ പോരാട്ടത്തിനിടെ തുര്‍ക്കി ഹെലികോപ്റ്റര്‍ തകര്‍ന്നു. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. തുര്‍ക്കി പ്രധാനമന്ത്രിയാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന വിവരം അറിയിച്ചത്.


നേരത്തെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാനും ഹാറ്റെ പ്രവിശ്യക്ക് സമീപം ഹെലികോപ്റ്റര്‍ തകര്‍ന്ന വിവരം സ്ഥിരീകരിച്ചു. ഞങ്ങള്‍ യുദ്ധത്തിലാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാവും. ഞങ്ങള്‍ക്ക് ഒരു ഹെലികോപ്റ്റര്‍ നഷ്ടപ്പെട്ടിരിക്കാം പക്ഷേ അതിന് അവര്‍ വലിയ വില കൊടുക്കേണ്ടി വരും ഉര്‍ദുഗാന്‍ പറഞ്ഞു.


സിറിയയിലെ അഫ്രിന്‍ പ്രവിശ്യക്ക് സമീപം ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട വിവരം കുര്‍ദ്ദുകളും സ്ഥിരീകരിച്ചു. സിറിയന്‍ യുദ്ധത്തില്‍ തുര്‍ക്കി കൂടി ചേര്‍ന്നതോടെ പുതിയ പോരാട്ടത്തിനാണ് രാജ്യത്ത് തുടക്കമായിരിക്കുന്നത്.



Sharing is Caring