ബിനോയ് കോടിയേരിക്കെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്; 1.75 കോടി രൂപ ഉടന്‍ നല്‍കും


കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ സാമ്ബത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്ക്. ബിനോയ് കോടിയേരി ഉടന്‍ 1.75 കോടി രൂപ നല്‍കും. കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് യു.എ.ഇ പൗരന്‍ മര്‍സൂഖിയുമായി ചര്‍ച്ച നടത്തി. കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് കാസര്‍ഗോഡ് സ്വദേശിയായ വ്യവസായി സഹായിച്ചുവെന്നാണ് സൂചന.


ബിനോയിയുടെ യാത്രാ വിലക്കിന് കാരണമായ കേസാണ് ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നത്. കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് ദുബായിലും സംസ്ഥാനത്തും നിരവധി ചര്‍ച്ചകളും കൂടിക്കാഴ്ചകളും നടന്നിരുന്നു. നിലവില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബിനോയ് കോടിയേരിക്ക് യാത്രാ വിലക്കുണ്ട്. യു.എ.ഇ പൗരന്‍ നല്‍കിയ സിവില്‍ കേസിലാണ് യാത്രാ വിലക്ക് വന്നത്. പത്ത് ലക്ഷം ദിര്‍ഹത്തിന്റെ ചെക്കു കേസിലാണ് യാത്രാ വിലക്ക്.




Sharing is Caring