സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് സൗദി അറേബ്യ 100 ദശലക്ഷം ഡോളര്‍ സഹായധനം പ്രഖ്യാപിച്ചു


യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സൗദി അറേബ്യ സഹായധനം പ്രഖ്യാപിച്ചു. 100 ദശലക്ഷം ഡോളറാണ് സഹായം പ്രഖ്യാപിച്ചത്. അഭയാര്‍ത്ഥികളെ സഹായിക്കുന്നതിന് ലണ്ടനില്‍ നടന്ന ഡോണേഴ്‌സ് മീറ്റിലാണ് സൗദി അറേബ്യയുടെ പ്രഖ്യാപനം.


സൗദി അറേബ്യ നേരത്തെ 780 ദശലക്ഷം ഡോളറിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സിറിയയിലെ അഭയാര്‍ഥികള്‍ക്ക് ചെയ്തിരുന്നു. ഇതിന് പുറമെയാണ് കഴിഞ്ഞ ദിസം 100 ദശലക്ഷം ഡോളറിന്റെ സഹായം സൗദി ധനകാര്യ മന്ത്രി ഡോ. ഇബ്രാഹിം അല്‍ അസ്സാഫ് പ്രഖ്യാപിച്ചത്.


സിറിയന്‍ യുദ്ധം 1.8 കോടി സിറിയക്കാരുടെ ജീവിതം ദുരിതത്തിലാക്കിയതായാണ് വിലയിരുത്തപ്പെടുന്നത്. അഞ്ച് വര്‍ഷം നീണ്ട സംഘര്‍ഷത്തിനിടെ സിറിയയില്‍ മൂന്ന് ലക്ഷം മനുഷ്യ ജീവന്‍ നഷ്ടമായി. ലണ്ടന്‍ സമ്മേളനത്തില്‍ ബ്രിട്ടണും ജര്‍മനിയും അമേരിക്കയും ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളും സാമ്പത്തിക സഹായങ്ങള്‍ പ്രഖ്യാപിച്ചു.



Sharing is Caring