പ്രിഥ്വിരാജ് സുകുമാരന്‍ വെള്ളിത്തിരയിലെത്തിയിട്ട് പതിനഞ്ചു വര്‍ഷങ്ങള്‍. 2002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം ആയിരുന്നു അഭിനയിച്ച ആദ്യ ചിത്രം എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ മൂലം ഈ ചിത്രത്തിന്റെ റിലീസ് വൈകി. നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന രാജസേനന്‍ ചിത്രമാണ് പ്രിഥ്വിരാജ് അഭിനയിച്ചതില്‍ ആദ്യം പുറത്തിറങ്ങിയത്.തുടര്‍ന്നിങ്ങോട്ട് മലയാളികളുടെ ഇഷ്ട താരമായി വളരുകയായിരുന്നു പ്രിഥ്വി. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 96ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.
തന്റെ സിനിമാ ജീവിതത്തിലെ നിര്‍ണായക ഘട്ടത്തില്‍ പൃഥ്വിരാജ് പറയുന്നു;

”15 വര്‍ഷങ്ങളായി, എന്റെ ആദ്യചിത്രം തീയേറ്ററുകളിലെത്തിയിട്ട്! ആവേശംനിറഞ്ഞ ഒരു യാത്രയായിരുന്നു എന്നുപറഞ്ഞാല്‍ പോരാതെവരും. പോയ പതിനഞ്ച് വര്‍ഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ നന്ദിയാണ് തോന്നുന്നത്. പേരുകള്‍ എടുത്ത് പറയണമെങ്കില്‍ ഒരുപാടുണ്ട്. അതിനാല്‍ എന്നില്‍ വിശ്വസിച്ച എന്നാവര്‍ക്കും നന്ദി പറയുന്നു. എല്ലാത്തിലുമുപരി എന്റെ സിനിമകളുടെ പ്രേക്ഷകരാണ് വിലമതിക്കാനാവാത്ത സമ്മാനങ്ങളൊക്കെയും തന്നത്. വിജയത്തോടുള്ള ഭയമില്ലായ്മയാണ് അത്! അതെ ‘വിജയം’ എന്നുതന്നെയാണ് ഞാന്‍ പറഞ്ഞത്. ‘പരാജയം’ എന്നല്ല!
ഞാനിതെപ്പോഴും പറഞ്ഞിട്ടുള്ളതാണ്. പരാജയമാണ് നിങ്ങളെക്കൊണ്ട് കഠിനാധ്വാനം ചെയ്യിക്കുന്നത്, പുതിയത് പരീക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്. പക്ഷേ വിജയം അങ്ങനെയല്ല. അതൊരു കെണിയാണ്! നിങ്ങളെ ഭയപ്പെടുത്തുന്ന ഒന്ന്. ഇപ്പോള്‍ ചെയ്യുന്നത് തന്നെ തുടര്‍ന്നും ചെയ്താല്‍ മതിയെന്നാണ് വിജയങ്ങള്‍ നിങ്ങളോട് പറയുന്നത്. ആഘോഷങ്ങളിലേക്ക് മാത്രം നിങ്ങളുടെ കണ്ണ് തുറപ്പിക്കും അവ. നഷ്ടപ്പെടാന്‍ ഒരുപാടുണ്ടെന്ന് പറയും. പക്ഷേ ഇവിടെ എനിക്ക് മുന്നിലുള്ളത് നിങ്ങളാണ്. എന്നില്‍നിന്ന് ഓരോതവണയും പുതുതായി എന്തെങ്കിലുമാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ഓരോ സിനിമയിറങ്ങുമ്പോഴും എനിയ്ക്ക് മനസിലാവുന്നു. അപ്പോഴെല്ലാം വിജയിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. ഇതിലൊന്നും എനിക്കിപ്പോള്‍ ഭയമില്ല. അതിനാല്‍, ഇത്രനാളും എനിക്കുമുന്നില്‍ വഴികാട്ടിയ സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും അധ്യാപകരോടും.. പോയ 15 വര്‍ഷങ്ങള്‍ക്ക് എക്കാലവും ഞാന്‍ കടപ്പെട്ടിരിക്കും. വരുന്ന 15 വര്‍ഷങ്ങളില്‍ ഇതിലും നന്നായി പരിശ്രമിക്കുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു..”
സ്നേഹത്തോടെ,
പൃഥ്വി.
തന്റെ ഫേസ്ബുക്ക് പേജിലാണ് പ്രിഥ്വിരാജ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.













