സിഡ്‌നിയില്‍ യുവതിയെ ബന്ദിയാക്കിയയാളെ പൊലിസ് കൊലപ്പെടുത്തി


ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ യുവതിയെ തോക്കുചൂണ്ടി ബന്ദിയാക്കിയ ആക്രമിയെ പൊലിസ് വെടിവച്ച് കൊന്നു. ബന്ദിയുടെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. മെല്‍ബണിനടുത്ത് ബ്രൈട്ടണ്‍ എന്ന സ്ഥലത്തെ ബീച്ച് സൈഡ് അപ്പാര്‍ട്‌മെന്റിനടുത്ത് വച്ചാണ് ആക്രമി യുവതിയെ കീഴ്‌പ്പെടുത്തിയത്.


തുടര്‍ന്ന് യുവതിയെ പരുക്കേല്‍ക്കാതെ രക്ഷപ്പെടുത്തിയെന്നും പൊലിസ് പറഞ്ഞു. സംഭവത്തില്‍ മൂന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.


യു.എസുമായി ചേര്‍ന്നുള്ള ഓസ്‌ട്രേലിയയുടെ ഐ.എസിനെതിരേയുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. ഐ.എസ് തീവ്രവാദത്തിനെതിരേ ശക്തമായ രീതിയില്‍ യോജിച്ചു മുന്നേറാന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചിരുന്നു.



Sharing is Caring