സിഎ വിദ്യാര്‍ഥിനിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും: മുഖ്യമന്ത്രി


കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പിറവം സ്വദേശിനിയായ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി വര്‍ഗീസിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.


കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടന്നു വരികയായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി പോലീസ് സ്വീകരിക്കാതിരുന്നത് ക്രൈം ബ്രാഞ്ച് പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.


അതേസമയം, കോളജ് വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. പെണ്‍കുട്ടിയോടു പ്രണയാഭ്യര്‍ഥന നടത്തി ശല്യം ചെയ്തിരുന്ന ക്രോണിനെയാണ് കൊച്ചിയില്‍ ചോദ്യം ചെയ്യുന്നത്.



Sharing is Caring