പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ യുവതിയെ അഞ്ചുപേര്‍ മാറിമാറി പീഡിപ്പിച്ചു


സുഹൃത്തിന്റെ പാര്‍ട്ടിയില്‍ പങ്കെടുക്കാനെന്ന വ്യാജേന യുവതിയെ ഫ്‌ളാറ്റില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി. വടക്കന്‍ ദില്ലിയിലാണ് സംഭവം. നേപ്പാളി യുവതിയാണ് പരാതിക്കാരി. യുവതിയുടെ സുഹൃത്തും ഇയാളുടെ 5 കൂട്ടുകാരും ചേര്‍ന്നാണ് സ്ത്രീയെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറയുന്നു.


പ്രാണരക്ഷാര്‍ത്ഥം ഫ്‌ളാറ്റിന്റെ മുകളില്‍ നിന്ന് ചാടി രക്ഷപ്പെടുന്നതിന് ഇടേ യുവതിയുടെ കാല്‍ ഒടിഞ്ഞു.


യുവതിയും 2 കുട്ടികളും 6 മാസം മുമ്ബാണ് ദില്ലിയില്‍ എത്തിയത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വികാസ് എന്നയാളെ പരിചയപ്പെട്ടത്. ഇയാള്‍ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്യുകയായിരുന്നു. സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാമെന്ന് പറഞ്ഞാണ് വികാസ് യുവതിയെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചത്.

വികാസിന്റെ നാല് സുഹൃത്തുക്കളാണ് ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നത്. കുറച്ച് സമയത്തിന് ശേഷം പുറത്ത് പോയി വരാമെന്ന് പറഞ്ഞ് വികാസം ഇറങ്ങി പോവുകയായിരുന്നു. ഈ സമയം മറ്റ് യുവാക്കള്‍ യുവതിയോട് മോശമായി പെരുമാറാന്‍ തുടങ്ങി.

ഇവര്‍ നിര്‍ബന്ധിപ്പിച്ച് യുവതിയെ കൊണ്ട് മദ്യം കുടിപ്പിച്ചു. ഒരു മുറിയില്‍ അടച്ചിട്ട ശേഷമായിരുന്നു പീഡനം.

നാല് യുവാക്കള്‍ ചേര്‍ന്ന് ഊഴം നിശ്ചയിച്ചാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ബഹളം വച്ചപ്പോള്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയത്രേ.
രക്ഷപ്പെടാനായി

യുവാക്കളുടെ കണ്ണ് തെറ്റിയ തക്കം നോക്കി ഒന്നാം നിലയില്‍ നിന്ന് ചാടിയാണ് യുവതി രക്ഷപ്പെട്ടത്. ചാട്ടത്തിന് ഇടേ വലത് കാലിന് പൊട്ടലുണ്ട്.

നഗ്‌നയായി സഹായം അഭ്യര്‍ത്ഥിച്ച് യുവതി ദില്ലിയിലെ റോഡിലൂടെ നടന്നെങ്കിലും ആരും സഹായിക്കാന്‍ തയ്യാറായില്ല. അവസാനം ഒരു ഓട്ടോറിക്ഷക്കാരനാണ് ആശുപത്രിയില്‍ എത്തിച്ചത്.

കോള്‍ സെന്റര്‍ ജീവനക്കാരാനയ വികാസ്, ലക്ഷ്യ, നവീന്‍, സ്വാര്‍ത്ഥിക്, പ്രതീക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് പരിക്കേറ്റ യുവതിയെ ദില്ലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.

സഹായം അഭ്യര്‍ത്ഥിച്ച് നഗ്‌നയായി യുവതി തെരുവിലൂടെ നടന്നിട്ടും ഒരാള്‍ പോലും രക്ഷിക്കാന്‍ തയ്യാറാകാതിരുന്നതാണ് ഞെട്ടലുണ്ടാക്കുന്നത് വനിതാപ്രവര്‍ത്തകര്‍ പറയുന്നു.



Sharing is Caring