സി എന്‍ ബാലകൃഷ്ണന്റെ പി എയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുന്നു


മുന്‍മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ പി എയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുന്നു. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് പി എ ജോസഫ് ലിജോയുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തില്‍ ലിജോയ്‌ക്കെതിരെ വിജിലന്‍സ് കേസെടുത്തു. ലിജോ ഒരു കോടിയിലേറെ രൂപ അനധികൃതമായി സമ്പാദിച്ചതായി വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു.


എറണാകുളം വിജിലന്‍സ് ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ലിജോയുടെ അരണാട്ടുകരയിലുള്ള വീട്ടില്‍ പരിശോധന നടത്തുന്നത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച റെയ്ഡില്‍ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച നിരവധി രേഖകള്‍ പിടിച്ചെടുത്തു. പരിശോധന ഇപ്പോഴും തുടരുകയാണ്.




Sharing is Caring