തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ ഗാന്ധി വിളിച്ച നേതൃയോഗം ഇന്ന് ദില്ലിയില്‍


നിയമസഭാ തെരഞ്ഞെടുപ്പു തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരള നേതാക്കളുമായി നടത്തുന്ന യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. വിഎം സുധീരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നു നീക്കണമെന്ന് എ, ഐ ഗ്രൂപ്പുകള്‍ ഇന്നത്തെ യോഗത്തില്‍ ആവശ്യപ്പെടും. അതേ സമയം സര്‍ക്കാരിന് എതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ആണ് പരാജയത്തിന് കാരണം എന്ന വിമര്‍ശനവും യോഗത്തില്‍ ഉണ്ടാകും. ഉച്ചക്ക് രണ്ടരയ്ക്കാണ് യോഗം ആരംഭിക്കുക.


ഏകദേശം 70 ഓളം നേതാക്കളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ഡിസിസി പ്രസിഡന്റുമാര്‍, എം പിമാര്‍, എംഎല്‍എമാര്‍, കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ പോഷക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കും. സംഘടനെ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും പുനസംഘടനയും ചര്‍ച്ചയാവും.




Sharing is Caring