സാമൂഹ്യമാധ്യമ സൈ​റ്റു​ക​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ ക​ര്‍​ശ​ന മാ​ന​ദ​ണ്ഡ​ങ്ങളു​മാ​യി യു​എ​ഇ


ദു​ബാ​യ്: സാമൂഹ്യമാധ്യമ സൈ​റ്റു​ക​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ ക​ര്‍​ശ​ന മാ​ന​ദ​ണ്ഡ​ങ്ങളു​മാ​യി യു​എ​ഇ ഭ​ര​ണ​കൂ​ടം. സോഷ്യല്‍ മീഡിയയിലൂടെ യു​എ​ഇ​യെ ഉ​പ​യോ​ഗി​ച്ചു കൂ​ടു​ത​ല്‍ അ​നു​യാ​യി​ക​ളെ തേ​ടാ​ന്‍ ചി​ല​ര്‍ ശ്ര​മി​ക്കു​ന്നെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി യു​എ​ഇ ഉ​പ​രാ​ഷ്ട്ര​പ​തി​യും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ മ​ക്തൂം എഴുതിയ കത്തിന് പിന്നാലെയാണ് നടപടി.


ത​ത്സ​മ​യ വാ​ര്‍​ത്ത​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ ഫീ​ഡു​ക​ളും നി​രീ​ക്ഷി​ക്കാ​ന്‍ യു​എ​ഇ മ​ന്ത്രി​സ​ഭ ദേ​ശീ​യ മാ​ധ്യ​മ കൗ​ണ്‍​സി​ലി​നു (എ​ന്‍​എം​സി) നി​ര്‍​ദേ​ശം ന​ല്‍​കി.എ​ല്ലാ ഫെ​ഡ​റ​ല്‍ അ​ധി​കാ​രി​ക​ളും പൗ​ര​ന്‍​മാ​രു​ടെ അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കും പ​രാ​തി​ക​ള്‍​ക്കും മ​റു​പ​ടി ന​ല്‍​കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും എം​എ​ന്‍​സി നി​ര്‍​ദേ​ശി​ച്ചു.




Sharing is Caring