പിറവം പളളികേസ് :വിശ്വാസികളുടെ വികാരം സംരക്ഷിച്ച്‌ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍


കൊച്ചി: പിറവം പളളികേസുമായി ബന്ധപ്പെട്ടുള്ള വിധി വിശ്വാസികളുടെ വികാരം സംരക്ഷിച്ച്‌ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാരിന്റെ വിശദീകരണം. മതപരമായ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.


പൊലീസിന്റെ ശുപാര്‍ശകളും ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പള്ളിയില്‍ പോകണമെങ്കില്‍ പൊലീസിന് സത്യവാങ്മൂലം നല്‍കണം, പൊലീസിന്റെ പാസില്ലാതെ പള്ളിയില്‍ പ്രവേശനമില്ല, വികാരി ഉള്‍പ്പെടെ പത്ത് പേര്‍ക്ക് മാത്രമേ ഒരേസമയം പ്രവേശനം അനുവദിക്കുകയുള്ളു. പള്ളിയിലേക്കുള്ള പ്രവേശനം ചടങ്ങിന് ഒരുമണിക്കൂര്‍ മുമ്ബ് മാത്രം തുടങ്ങിയ ശുപാര്‍ശകളാണ് പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.




Sharing is Caring