സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി എം.കെ. ദാമോദരന്‍ വീണ്ടും ഹൈക്കോടതിയില്‍


ലോട്ടറി തട്ടിപ്പ് കേസില്‍ സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ. ദാമോദരന്‍ വീണ്ടും ഹൈക്കോടതിയില്‍ ഹാജരായി. മാര്‍ട്ടിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട കേസിലാണ് എം.കെ ദാമോദരന്‍ ഹാജരായത്. മുഖ്യമന്ത്രിയുടെ നിയമോപദേശകനായിരിക്കെ കേസില്‍ എം.കെ.കഴിഞ്ഞ തവണ ഹാജരായത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച വീണ്ടും ദാമോദരന്‍ ഹാജരായത്. കേസില്‍ മാര്‍ട്ടിന്റെ വാദം കൂടി കേട്ടതിനു ശേഷം മാത്രമേ നടപടികള്‍ സ്വീകരിക്കാവു എന്ന് എം.കെ ദാമോദരന്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി.




Sharing is Caring