പാറ്റൂര്‍ ഫ്ളാറ്റ് നിര്‍മ്മാണത്തില്‍ ചട്ടലംഘനമെന്ന് സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം പാറ്റൂര്‍ ഭൂമിയിലെ കെട്ടിട നിര്‍മ്മാണം ചട്ടംലംഘിച്ചാണെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. സെക്രട്ടേറിയറ്റ് അനക്സ്, ബിജു രമേശിന്റെ 12 നില ഹോട്ടല്‍ തുടങ്ങി നിരവധി കെട്ടിട നിര്‍മാണങ്ങളില്‍ ചട്ടലംഘനം ഉണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു.

അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ നടപടി സ്വീകരിച്ചില്ലെന്നും സിഎജി വിമര്‍ശനം ഉന്നയിക്കുന്നു. ഇരുപത്തിയൊന്നോളം വ്യവസ്ഥകള്‍ ലംഘിച്ചാണ് പാറ്റൂരില്‍ ഫ്ളാറ്റ് നിര്‍മിച്ചിരിക്കുന്നത്. തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ വന്‍തോതില്‍ അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ നടന്നെന്ന് സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ അനര്‍ഹര്‍ കടന്നു കൂടിയെന്നും സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്ന്ു. പദ്ധതിയിലെ ശതമാനത്തോളം ഗുണഭോക്താക്കള്‍ അനര്‍ഹരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

സെക്രട്ടറിയറ്റ് അനക്സ് രണ്ടിന് പ്രവര്‍ത്തനാനുമതി നല്‍കിയത് ക്രമരഹിതമണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. വിഴിഞ്ഞത്ത് 1300 ഓളം അനധികൃത നിര്‍മ്മാണങ്ങള്‍ നടന്നിട്ടും തിരുവനന്തപുരം നഗരസഭ ഇടപെട്ടില്ല.

ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ രാജധാനി ഹോട്ടലിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്. അനുമതിപത്രം വാങ്ങാതെയാണ് ഹോട്ടലിന്റെ നിര്‍മാണ് പ്രവര്‍ത്തനങ്ങള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *