സംസ്ഥാനത്ത് ഭൂമിയും വീടുമില്ലാത്ത രണ്ടു ലക്ഷം കുടുംബങ്ങൾക്ക് അഞ്ചു വർഷം കൊണ്ട് വീട് നൽകുന്ന സമ്പൂർണ ഭവന പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതയി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
പദ്ധതി പ്രകാരം നൽകുന്ന വീടുകൾ വിൽക്കാനോ വാടകയ്ക്ക് നൽകാനോ കഴിയില്ല. അതേസമയം, വീട് പിന്തുടർച്ചാവകാശിക്ക് നൽകുന്നതിന് തടസമുണ്ടാവില്ലെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കെഎസ്ആര്‍ടിസിയുടെ നവീകരണവുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രഫ. സുശീല്‍ ഖന്നയെ കെഎസ്ആര്‍ടിസിയുടെ നവീകരണത്തിന്റെ പഠനത്തിനായി സര്‍ക്കാര്‍ നിയോഗിച്ചു. ഓപ്പറേഷന് മാനേജ്മെന്റ്, ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്, എച്ച്ആര്‍ മാനേജ്മെന്റ്, ഇന്‍വെന്ററി മാനേജ്മെന്റ് വിഭാഗങ്ങളിലാണ് പഠനം. മൂന്നു മാസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഹരിത കേരളം പദ്ധതിയില്‍ മാലിന്യ നിർമാർജനം, ജലസ്രോതസുകൾ എന്നിവയെയും ഉൾപ്പെടുത്തും. ഹരിത കേരളം പദ്ധതിക്കായി മുഖ്യമന്ത്രി അദ്ധ്യക്ഷനായി ടാസ്ക് ഫോഴ്സ് രൂപീകരിക്കും. തൊഴിലില്ലായ്മ ഇല്ലാതാക്കുന്നതിന് മുൻഗണന നൽകും. ഒരു വീട്ടിൽ ഒരാൾക്ക് ജോലി ഉറപ്പാക്കാൻ തൊഴിൽ പരിശീലനം നൽകും.
കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും പദ്ധതി ആവിഷ്കരിക്കും. ഇംഗ്ളീഷ്, ഐ.ടി പഠനത്തിന് മുൻഗണന നൽകും. ക്ളാസ് റൂമുകൾ ഹൈടെക്കാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.













