സന്തോഷ് പണ്ഡിറ്റിനെ നായകനാക്കി ബഹുഭാഷാ ചിത്രം


സന്തോഷ് പണ്ഡിറ്റ് നായകനായി ബഹുഭാഷാ ചിത്രം ഒരുങ്ങുന്നു. ലീനാ കപൂര്‍, സോണിയാ അഗര്‍വാള്‍ എന്നിവര്‍ നായികമാരാകുന്ന ചിത്രം അഞ്ചു ഭാഷകളിലായാണ് ഒരുങ്ങുന്നതെന്നാണ് വിവരം. സോണിയാ അഗര്‍വാള്‍ മുഖ്യ കഥാപാത്രത്ത അവതരിപ്പിക്കുമ്‌ബോള്‍ ലീന സെക്കന്‍ഡ് ഹീറോയിനാകും. ജഗ്ഗുവെന്നൊരു കഥാപാത്രത്തെയാണ് സന്തോഷ് പണ്ഡിറ്റ് അവതരിപ്പിക്കുന്നത്.
സാഗരം ഫിലിം കമ്പനിയുടെ നിര്‍മ്മാണത്തില്‍ ഷിജിന്‍ ലാലാണ് സിനിമ സംവിധാനം ചെയ്യുന്നത്.


നായകന്‍ സന്തോഷ് പണ്ഡിറ്റാണെങ്കിലും ഒരു വലിയ സൂപ്പര്‍ താരം സിനിമയില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഈ താരത്തിന്റെ പേര് ഇതുവരെ സംവിധായകന്‍ പുറത്തു വിട്ടിട്ടില്ല. അഗല്യ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് നിര്‍മ്മിക്കുന്നത്. ഹോളിവുഡ് സാങ്കേതിക തികവോടെ ഒരുക്കുന്ന ഹൊറര്‍ ചിത്രമാണിതെന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഹോളിവുഡ് സിനിമകളിലെ സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിന്റെ മികവിനായി ഒരുമിക്കുന്നത്.
കോവളത്തും തിരുവനന്തപുരത്തുമൊക്കെയായിട്ടാണ് ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്നത്. ഷിബിന്‍ ഷായാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.




Sharing is Caring