ബിഎസ്പി നേതാവ് മായാവതി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചു.
ഗോസംരക്ഷണത്തിന്റെ പേരില്‍ ദളിതര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് അവരുടെ രാജി.
ദളിത് വിഷയം ഉന്നയിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ നിന്ന് മായാവാതി ഇന്ന് രാവിലെ ഇറങ്ങിപ്പോയിരുന്നു.
തുടര്‍ന്ന് യുപി സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ചുകൊണ്ട് അവര്‍ സംസാരിച്ചിരുന്നു.
ദളിത് വിഷയം ചര്‍ച്ചചെയ്യാന്‍ പോലും അനുവദിക്കാത്ത സഭയില്‍ ഇരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് മായാവതി എം.പി സ്ഥാനം രാജിവെച്ചിരിക്കുന്നത്.













