സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ പോണ്ടിച്ചേരിക്കെതിരെ കേരളം രണ്ട് ഗോളിന് മുന്നില്‍. നാലാം മിനിറ്റില്‍ കെഎസ്ഇബി താരം ജോബി ജസ്റ്റിനാണ് കേരളത്തിനുവേണ്ടി ആദ്യഗോള്‍ നേടിയത്. 62-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഉസ്മാന് രണ്ടാം ഗോള്‍ നേടി.
12 വര്‍ഷത്തെ ഇടവേളക്ക് ശേഷം കിരീടം തിരിച്ചുപിടിക്കാനൊരുങ്ങുന്ന കേരളം വിജയത്തോടെ തുടക്കം കുറിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.














